Wednesday, April 5, 2017

ചുണങ്ങ് മാറുവാന്‍

1) പാളയൻ കോടൻ വാഴയുടെ മൂത്ത പച്ച ഇല ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക. ഒരു മണിക്കൂറിനു ശേഷം കഴുകികളയുക.

2) ചെറുനാരങ്ങയുടെ നീരിൽ ഉപ്പ് ചേർത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

3) കടുക് അരച്ചെടുത്ത് ചുണങ്ങിൽ പുരട്ടുക.

4) ആര്യവേപ്പില മഞ്ഞൾ ചേർത്ത് അരച്ചിടുക.

5) വെറ്റിലയുടെ നീരിൽ വെളുത്തുള്ളി അരച്ച് കുഴമ്പുപരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളിൽ പുരട്ടുക.

6) ചെറുനാരങ്ങയുടെ നീരും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം പുരട്ടിയതിനുശേഷം ഇളം വെയിൽ കൊള്ളിക്കുക. 15 മിനിറ്റിനു ശേഷം കഴുകികളയുക.

7) ഗന്ധകവും വയമ്പും തൈരിൽ അരച്ചെടുത്ത് ചുണങ്ങിന്മേൽ പുരട്ടുക.

8) ചന്ദനവും നവസാരവും അരച്ച് ചേർത്തു മിശ്രിതം ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

No comments:

Post a Comment